തൃപ്പൂണിത്തുറ
ജിഎൻ സ്വാമി ട്രസ്റ്റ് മ്യൂസിക് അക്കാദമിയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. മൃദംഗ അരങ്ങേറ്റം സംഗീതജ്ഞൻ ഡോ. ടി വി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ ബാബു എംഎൽഎ അധ്യക്ഷനായി. കേരള സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ, ഫ്ലവേഴ്സ് ടിവി എംഡി ശ്രീകണ്ഠൻനായർ, സംഗീതജ്ഞൻ ഡോ. ശ്രീവത്സൻ ജെ മേനോൻ, തൃപ്പൂണിത്തുറ എൻ രാധാകൃഷ്ണണൻ, സംഗീത് മഹാദേവൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഡോ. ടി വി ഗോപാലകൃഷ്ണന്റെ സംഗീതസദസ്സിന് ഇടപ്പള്ളി അജിത് കുമാർ (വയലിൻ), ദേവ് രാജ് സംഗീത് (മൃദംഗം), ഹരീഷ് ആർ മേനോൻ (ഗഞ്ചിറ), രോഹിത് പ്രസാദ് (ഘടം) എന്നിവർ അകമ്പടിയേകി. തിങ്കൾ വൈകിട്ട് അഞ്ചിന് രജതജൂബിലി ആഘോഷം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ മുഖ്യാതിഥിയാകും. തുടർന്ന്, താമരക്കാട് ഗോവിന്ദന്റെ സംഗീതസദസ്സ്.

