തൃപ്പൂണിത്തുറ: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഗാ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഐഎംഎയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പ്, കനിവ് ജില്ലാ പ്രസിഡന്റ് എസ് സതീഷ് ഉദ്‌ഘാടനം ചെയ്തു.
കനിവ് ജില്ലാ സെക്രട്ടറി എം പി ഉദയൻ അധ്യക്ഷനായി. ഐഎംഎ പ്രസിഡന്റ് ഡോ. അതുൽ ജോസഫ് മാനുവൽ, കനിവ് ജില്ലാ ഡയറക്ടർ ഡോ. ജോ ജോസഫ്, കനിവ് തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി കെ ആർ രജീഷ്, സിപിഐ എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി വാസുദേവൻ, എ വി കുര്യാക്കോസ്, രാജേഷ് പൈ, ജെയിംസ് മാത്യു എന്നിവർ സംസാരിച്ചു.
ക്യാമ്പിൽ 36 പേർ രക്തം ദാനംചെയ്‌തു. കനിവ് പാലിയേറ്റീവ് കെയർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി ഐഎംഎ രക്തബാങ്കുമായി സഹകരിച്ച് നടത്തുന്ന രക്തദാനം 1000 യൂണിറ്റ് പിന്നിട്ടിരുന്നു.

