മുരടിച്ച് മരട്: കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം

0
16

മരട്: കഴിഞ്ഞ 5 വർഷമായി ഭരണ സമിതി പഞ്ചായത്തിൽ കൊണ്ടുവന്നത് വെറും വികസന മുരടിപ്പ് മാത്രമാണെന്ന് പ്രതിപക്ഷം. കോടിക്കണക്കിന് വരുമാനം ഉള്ള നഗരസഭക്കകത്ത് ഈ കഴിഞ്ഞ 5 വർഷം കൊണ്ട് പൂർത്തീകരിച്ചതിൽ എടുത്തുപറയാൻ കഴിയുന്ന പദ്ധതികൾ ഒന്നും തന്നെ ഇല്ല എന്നാണ് പ്രതിപക്ഷം വാദിക്കുന്നത്.

മരട് നഗരസഭ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണ് മാലിന്യ നിർമാർജനം. സംസ്ഥാന ഗവൺമെന്റ് കൊണ്ടുവന്ന ഹരിത കർമ സേനയെല്ലാതെ മറ്റൊന്നുംതന്നെ സ്വന്തമായി ആവിഷ്കരിക്കാൻ നഗരസഭക്കായിട്ടില്ല. ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിലും അതുമായി ബന്ധപ്പെട്ട പദ്ധതികൾ ആവിഷ്കരിക്കുന്നതിലും നഗരസഭ പൂർണ പരാജയമായിരുന്നു.

നഗരസഭാ ഭരണം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. ആരോഗ്യം-എൻജിയറിംഗ് മേഖലയിൽ വലിയ അഴിമതി നിലനിൽക്കുന്നുണ്ട്. കൂടാതെ നഗരസഭാ കാര്യാലയം നിർമ്മിച്ചിട്ട് 15 വർഷക്കാലം പൂർത്തീയാകുന്നു. എന്നിട്ടും ലിഫ്റ്റ് സംവിധാനം കൊണ്ടുവരാൻ നഗരസഭയ്ക്ക് ഇനിയും ആയിട്ടില്ല. നഗരസഭയിൽ ആവശ്യത്തിനായി എത്തുന്ന വയോജനങ്ങൾക്കോ, ഭിന്നശേഷിവിഭാഗത്തിനോ ചവിട്ടുപടികൾ കയറി എത്തേണ്ട സ്ഥിതിയാണ് ഇപ്പോൾ. നഗരസഭാ കാര്യാലയം പണിതതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിലും യു. ഡി. എഫ് ആണ് അധികാരത്തിൽ ഉള്ളത്. ഇവിടുത്തെ സ്ഥലം എം. പി യും, സ്ഥലം എം.എൽ. എ യും, യു.ഡി. എഫ് ആണ്. എന്നിട്ടും ഈ സ്ഥിതിയാണ് കാണാൻകഴിയുന്നത്.

അടിസ്ഥാന മേഖലയിലും യാതൊരുവിധ വളർച്ചയും ഉണ്ടായിട്ടില്ല. നഗരസഭയിലെ താറുമാറായ റോഡുകൾ അതിനൊരു നേർ സാക്ഷ്യമാണ്. അതുപോലെ ഇ. കെ നായനാർ ഹാൾ, പ്രിയദർശിനി ഹാൾ, ബി,ആർ അംബേദ്‌കർ ഹാൾ തുടങ്ങിയ പ്രധാന ഹാളുകൾ നശിച്ചുകൊണ്ടിരിക്കുകയാണ്. പ്രിയദർശിനിഹാളിൽ ഒരു പരിപാടിക്കിരിക്കണമെങ്കിൽ മഴക്കാലത്ത് കുടചൂടി ഇരിക്കേണ്ട സ്ഥിതിയാണ്. കറങ്ങാത്ത ഫാനുകളും, കത്താത്ത ലൈറ്റുകളും, തുറക്കാത്ത അടുക്കളയുമാണ് ഇ.കെ നായനാർ ഹാളിൽ കാണാൻ കഴിയുന്ന ദൃശ്യങ്ങൾ. നഗരസഭയ്ക്കകത്ത് പ്രവർത്തിക്കുന്ന ശാന്തിവനം ശ്മശാനം ഇപ്പോഴും വിറകിലാണ് പ്രവർത്തിക്കുന്നത്. ഗ്യാസ് ക്രിമിറ്റോറിയം പണിപൂർത്തിയായിട്ട് 20 വർഷങ്ങളായിട്ടും അത് പ്രവർത്തിപ്പിക്കാൻ നഗരസഭയ്ക്ക് ഇനിയും ആയിട്ടില്ല. തികച്ചും പരിതാപകരമാണ് നഗരസഭയുടെ അവസ്ഥ എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

കൂടാതെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ നഗരസഭയ്ക്ക് ഇനിയും ആയിട്ടില്ല. 1, 33, 15 ഉൾപ്പെടെയുള്ള ഡിവിഷനുകൾ ഇപ്പോഴും കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട് എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ കടുത്ത തിരഞ്ഞെടുപ്പായിരിക്കും മുന്നിൽക്കാണേണ്ടത് എന്നത് തീർച്ചയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here