മരട് ; മരട് മൂത്തേടം പള്ളിയിൽ ദൈവദാസൻ ജോർജ് വാകയിലച്ചന്റെ സ്മരണാഘോഷം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. തിങ്കൾ വൈകിട്ട് 5.30ന് വാകയിലച്ചൻ സ്മൃതിമന്ദിരത്തിൽ ദിവ്യബലി, തുടർന്ന് ഇടവക പള്ളിയിലേക്ക് തീർഥാടനം. ചൊവ്വ രാവിലെ 9.30ന് വരാപ്പുഴ അതിരൂപത മെത്രാപോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ കാർമികത്വത്തിൽ ദിവ്യബലി, തുടർന്ന് നേർച്ചസദ്യ ആശിർവാദം, 11.30ന് അനുസ്മരണ സമ്മേളനം. പതിനായിരങ്ങൾ പങ്കെടുക്കുന്ന നേർച്ചസദ്യ രാത്രി 10 വരെ തുടരുമെന്ന് സംഘാടകർ അറിയിച്ചു. 12 കൗണ്ടറുകളും പന്തലും ഒരുക്കിയിട്ടുണ്ട്. ഗതാഗതസംവിധാനവും പാർക്കിങ്ങും ഒരുക്കിയിട്ടുണ്ട്. പതിനായിരം നേർച്ചപ്പായസ പാക്കറ്റുകളും ഒരുക്കിയിട്ടുണ്ട്. സ്മരണാഘോഷങ്ങളുടെ ഭാഗമായി നടന്ന മിനിമാരത്തണ്‍ പൊലീസ് അസിസ്റ്റന്റ് കമാൻഡന്റ് കെ എ ആന്‍സന്‍, മാർട്ടിൻ കെ മാത്യു എഅ്റുന്നിവർ ഫ്ലാഗ് ഓഫ്ചെയ്തു. ഫാ. ഷൈജു തോപ്പില്‍ അധ്യക്ഷനായി. അറുന്നൂറിലേറെപ്പേർ പങ്കെടുത്തു.

