ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫ്; വെ​ല്ലു​വി​ളി​യാ​യി ബി​ജെ​പി​യും യു​ഡി​എ​ഫും

0
17
Congress, CPM, BJP flags. File photo

തൃ​പ്പൂ​ണി​ത്തു​റ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് കാ​ഹ​ള​മു​യ​ർ​ന്ന​തോ​ടെ രാ​ജ​ന​ഗ​രി​യി​ൽ ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ച് മൂ​ന്നു മു​ന്ന​ണി​ക​ളും. വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 49ൽ ​നി​ന്ന് 53 ആ​യി ഉ​യ​ർ​ന്ന​പ്പോ​ൾ വാ​ർ​ഡു​ക​ളു​ടെ അ​തി​രു​ക​ൾ മാ​റി​യ​തു മൂ​ലം ചി​ല വാ​ർ​ഡു​ക​ളി​ൽ വി​ധി നി​ർ​ണ​യം മാ​റി​മ​റി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

നി​ല​വി​ലെ കൗ​ൺ​സി​ലി​ൽ എ​ൽ​ഡി​എ​ഫ് 23, ബി​ജെ​പി 17, യു​ഡി​എ​ഫ് 8, സ്വ​ത​ന്ത്ര​ൻ 1 എ​ന്ന​താ​ണ് ക​ക്ഷി​നി​ല. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ഒ​രു ക​ക്ഷി​ക്കും ത​നി​ച്ച് ഭൂ​രി​പ​ക്ഷം പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ങ്കി​ലും ത​നി​ച്ച് ഭ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന അ​മി​ത ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ബി​ജെ​പി ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന​ത്.

ടൗ​ൺ വാ​ർ​ഡു​ക​ളി​ൽ കൂ​ടു​ത​ലും ഇ​ക്കു​റി വ​നി​താ സം​വ​ര​ണ​മാ​ണ്. ഈ ​വാ​ർ​ഡു​ക​ളി​ൽ
ബി​ജെ​പി​ക്ക് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ൽ​ഡി​എ​ഫും ഒ​റ്റ​യ്ക്ക് ഭ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ വ​ച്ചു​പു​ല​ർ​ത്തു​ന്നു​ണ്ട്. എ​രൂ​രി​ലും തി​രു​വാ​ങ്കു​ളം ഭാ​ഗ​ത്തും അ​ട​ക്കം സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച് നി​ല മെ​ച്ച​പ്പെ​ടു​ത്താ​മെ​ന്നാ​ണ് യു​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ട​ൽ. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രി​നു​ള്ള സ്ഥ​ലം ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് ചു​മ​രെ​ഴു​ത്ത് ന​ട​ത്തി പ്ര​ച​ര​ണ​ത്തി​ൽ യു​ഡി​എ​ഫ് മു​ന്നേ​റ്റം ന​ട​ത്തി. കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കാ​നും ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സി​നു ക​ഴി​ഞ്ഞു.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച് പൊ​തു​വി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളി​ലും ധാ​ര​ണ​യാ​യി ക​ഴി​ഞ്ഞു. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ന് മു​ന്ന​ണി​ക​ൾ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും പു​തി​യ​താ​യി വാ​ർ​ഡു​ക​ളി​ലു​ണ്ടാ​യി​ട്ടു​ള്ള പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളി​ലെ വോ​ട്ടു​ക​ളാ​യി​രി​ക്കും പ​കു​തി​യി​ല​ധി​കം വാ​ർ​ഡു​ക​ളി​ലും വി​ധി​നി​ർ​ണ​യ​ത്തി​ൽ നി​ർ​ണ​യ​ക​മാ​കു​ക. ആ ​വാ​ർ​ഡു​ക​ളാ​യി​രി​ക്കും രാ​ജ​ന​ഗ​രി ഇ​ത്ത​വ​ണ ആ​രു ഭ​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മെ​ടു​ക്കു​ക.

LEAVE A REPLY

Please enter your comment!
Please enter your name here