എരൂർ സുവർണ നഗർ റെസി. അസോസിയേഷൻ

0
15

തൃപ്പൂണിത്തുറ: എരൂർ സുവർണ നഗർ റെസിസന്റ്‌സ് അസോസിയേഷന്റെ 26-ാമത് വാർഷികാഘോഷവും കുടുംബ സദസും എം.എ.എൽ കെ. ബാബു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ രമ സന്തോഷ് മുഖ്യാതിഥിയായി. എഡ്രാക് തൃപ്പൂണിത്തുറ മേഖലാ സെക്രട്ടറി ജി. ചന്ദ്രമോഹൻ, കൗൺസിലർ ശ്രീലതാ മധുസൂദനൻ, മനക്കൽ അസോസിയേഷൻ പ്രസിഡന്റ് മധുസൂദനൻ, ചൈതന്യ നഗർ പ്രസിഡന്റ് അംബുജാക്ഷൻ, സുവർണ നഗർ സെക്രട്ടറി പി. ഗോപിനാഥൻ, ട്രഷറർ എം. അജിത് കുമാർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടുവിൽ ഉന്നത വിജയം നേടിയ കുമാരി ലക്ഷ്മി പ്രിയ പി.യു. (മുഴുവൻ എ പ്ലസ്), കാർത്തിക് വി.ആർ, ദീപ്തി പ്രദീപ് എന്നിവരെ ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here