പെൻഷനേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം

0
22

മരട് : സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ 11-ാമത് മേഖലാ വാർഷിക സമ്മേളനം നടത്തി. മരട് മണ്ഡലവും കുമ്പളം മണ്ഡലവും സംയുക്തമായാണ് സമ്മേളനം നടത്തിയത്. ഡിഎ, ഡിആർ കുടിശ്ശികയും ശമ്പള പരിഷ്കരണവും നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കെഎസ്എസ്‌പി സംസ്ഥാന സെക്രട്ടറി ജോർജ് പി. എബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.കെ. സലിം അധ്യക്ഷത വഹിച്ചു. സുനിലാസിബി, സി.ഇ. വിജയൻ, പി.വി. ലോഹിദാസൻ, എൻ. ചന്ദ്രശേഖരൻ പിള്ള, ഇ.വി. മുകുന്ദൻ, സിബി സേവ്യർ, അജിത്ത് പ്രസാദ് തമ്പി, എ.ആർ പീറ്റർ, സി.കെ. നൗഷാദ്, എ.ആർ. റാഫേൽ, സി.കെ. പ്രതാപൻ, നാരായണൻ ആർ., സുഭദ്രടീച്ചർ, വി.ഒ. ജോൺ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here