കൊച്ചി: വരാനിരിക്കുന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉദയംപേരൂർ ഡിവിഷനിൽ യുഡിഎഫിനായി മത്സരിക്കുന്നത് സോന ജയരാജ് എന്ന മുഴുനീള രാഷ്ട്രീയ പ്രവർത്തകയാണ്. രാഷ്ട്രീയത്തിൽ പരിചയ സമ്പന്നയാണ് സോന. മുൻപ് വൈപ്പിൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. 2015-നും 20-നും ഇടയിലുള്ള കാലയളവിൽ ഇവർ ജില്ലാ പഞ്ചായത്ത് മെമ്പറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആ സമയത്ത് ജില്ലാ അസൂത്രണ സമിതി അംഗമായും പ്രവർത്തിച്ചു. നിലവിൽ ഡിസിസിയുടെ കീഴിലുള്ള സബർമതിയുടെ ഡയറക്ടർ ബോർഡ് അംഗമാണ്.
നേരത്തെ സ്വന്തമായി തൊഴിൽ ചെയ്തിരുന്നെങ്കിലും നിലവിൽ പൊതുപ്രവർത്തനത്തിലാണ് സോന ജയരാജിന്റെ ശ്രദ്ധ. മണ്ഡലം കമ്മിറ്റികൾ, പഞ്ചായത്ത് തലത്തിലുള്ള കമ്മിറ്റികൾ എന്നിവ വഴിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്നും സ്ഥാനാർത്ഥി അറിയിച്ചു.
ഭർത്താവ് പഞ്ചായത്ത് സെക്രട്ടറിയാണ്. ഇവർക്ക് ഒരു മകളുണ്ട്, മകൾ ബാംഗ്ലൂരിലെ എസ്ജെ സെയിന്റ്‌സ് യൂണിവേഴ്സിറ്റിയിൽ ഡിഗ്രി സെക്കൻഡ് ഇയർ വിദ്യാർത്ഥിനിയാണ്.

