അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് ശ്രദ്ധേയമായ നേട്ടങ്ങൾ കൊണ്ടുവന്ന സോന ജയരാജ് ജില്ലാ പഞ്ചായത്തിലേക്ക് പത്രിക സമർപ്പിച്ചു

0
13
സോന ജയരാജ് ജില്ലാ പഞ്ചായത്തിലേക്ക് പത്രിക സമർപ്പിക്കുന്നു

കൊച്ചി: വൈപ്പിൻ ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തംഗമായിരുന്ന 2015-20-കാലയളവിൽ തന്നെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് ശ്രദ്ധേയമായ നേട്ടങ്ങൾ കൊണ്ടുവന്ന സോന ജയരാജ് പത്രിക സമർപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ഉദയംപേരൂർ ഡിവിഷനിൽ നിന്നുള്ള ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായിട്ടാണ് മുൻ ജില്ലാ പഞ്ചായത്തംഗമായ സോന ജയരാജ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് മുൻപാകെ പത്രിക നൽകിയത്.കുമ്പളം, ചോറ്റാനിക്കര, ഉദയംപേരൂർ എന്നീ മൂന്ന് പഞ്ചായത്തുകളടങ്ങുന്ന ജില്ലാ പഞ്ചായത്ത് ഉദയംപേരൂർ ഡിവിഷനിൽ നിന്നാണ് സോന മത്സരിക്കുന്നത്.
എറണാകുളം സെൻ്റ് തെരേസാസ് കോളേജിലെ കലാലയ ജീവിതത്തിന് ശേഷം രാഷ്ട്രീയ-പൊതു പ്രവർത്തന രംഗത്ത് സജീവ പ്രവർത്തകയായ സോന കോൺഗ്രസ് രാഷ്ട്രീയം പാരമ്പര്യമായി തന്നെ പിന്തുടരുന്ന കുടുംബത്തിലെ മരുമകൾ കൂടിയാണ്.
2015-20-കാലയളവിൽ വൈപ്പിൻ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായിരുന്ന സോന വൈപ്പിൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായിരുന്നു.ജില്ലാ അസൂത്രണ സമിതി അംഗമായും പ്രവർത്തിച്ചിട്ടുള്ള ഇവർ നിലവിൽ ഡി.സി.സിക്ക് കീഴിലുള്ള സബർമതിയുടെ ഡയറക്ടർ ബോർഡ് അംഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here