എന്തുകൊണ്ട് സോന ജില്ലാ പഞ്ചായത്തംഗമായി വരണം?

0
12

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉദയംപേരൂർ ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥി സോന ഒ എസ് 2015-20 കാലയളവിൽ വല്ലാർപാടം ഡിവിഷനിൽ മത്സരിച്ചിരുന്നു. ആ കാലയളവിൽ ഏതാണ്ട് 18 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സാധിച്ചു. തീരദേശ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഡിവിഷനിൽ ഓഖി ചുഴലിക്കാറ്റും പ്രളയവും ഉണ്ടായ സമയത്ത് റോഡുകളടക്കമുള്ള ഗതാഗത സൗകര്യങ്ങൾ മൊത്തത്തിൽ തകരാറിലായിരുന്നു,.
സാധാരണക്കാർക്ക് സ്കൂളിലേക്കും ജോലിക്കും പോകാൻ സാധിക്കാത്ത സാഹചര്യമായിരുന്നു റോഡുകൾക്കുണ്ടായിരുന്നത്. ജില്ലാ പഞ്ചായത്തിലെ നോംസ് അനുസരിച്ച് 6 മീറ്റർ വീതിയുള്ള റോഡുകൾ മാത്രമേ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. അതായത്, രണ്ട് ബ്ലോക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾക്ക് മാത്രമേ സർക്കാർ അനുമതിയുള്ളൂ. എന്നാൽ തീരദേശങ്ങളിൽ 2 മീറ്ററും 3 മീറ്ററും വീതിയുള്ള റോഡുകളായിരുന്നു അധികവും ഉണ്ടായിരുന്നത്. ഈ സാങ്കേതിക തടസ്സം അഭിമുഖീകരിച്ചപ്പോൾ, ജനപ്രതിനിധിയായി വന്ന ശേഷം എറണാകുളം ജില്ലാ പഞ്ചായത്തിൽ ഒരു പ്രത്യേക പ്രമേയം പാസാക്കുക വഴി തീരദേശങ്ങളിൽ 6 മീറ്ററിൽ കുറഞ്ഞ റോഡുകളും നടപ്പാതകൾ അടക്കം ചെയ്യുവാനുള്ള അനുമതി നേടിയെടുക്കുകയുണ്ടായി,. ഈ അനുമതി കേരള സർക്കാരിന്റെ പ്രത്യേക കോർഡിനേഷൻ കമ്മിറ്റി വഴി പാസാക്കി എടുത്തതാണ്. ഇത് തീരദേശ പഞ്ചായത്തുകൾക്ക് വലിയ ഗുണഫലം നൽകി. ഈ പ്രമേയത്തിലൂടെയുള്ള അനുമതി കാരണം വല്ലാർപാടം ഡിവിഷനിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലുമായി ഏകദേശം 60-ഓളം റോഡുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചു.

ഉദയംപേരൂരിലെ വികസന സ്വപ്‌നങ്ങൾ
മെട്രോ നഗരമായി വളരുന്ന കൊച്ചിയുടെ തൊട്ടടുത്ത് കിടക്കുന്ന പ്രദേശങ്ങളാണ് കുമ്പളവും ചോറ്റാനിക്കരയും ഉദയംപേരൂരും എങ്കിലും, തീരെ വികസനം എത്താത്ത അവസ്ഥയിലാണ് ഈ ഗ്രാമങ്ങൾ. ഈ അവസ്ഥക്ക് ഒരു മാറ്റം കൊണ്ടുവരിക എന്നത് തന്നെയാണ് തന്റെ സ്വപ്നമെന്ന് സോന പറഞ്ഞു. ചോറ്റാനിക്കരയുടെ ഉൾവഴികളിലൂടെ സഞ്ചരിച്ചപ്പോൾ ഗ്രാമങ്ങളിലെ തകർന്നു കിടക്കുന്ന റോഡുകളും, വളരെ മോശപ്പെട്ട ഗതാഗത സൗകര്യവും, വഴിവിളക്കുകൾ കത്താത്ത അവസ്ഥയുമൊക്കെ ശ്രദ്ധയിൽ പെട്ടു. തീരദേശത്ത് റോഡുകളുടെ 6 മീറ്റർ വീതി നിബന്ധന മാറ്റിയെടുത്തതുപോലെ, ഈ മലയോര പ്രദേശത്തും 6 മീറ്റർ വീതിയുടെ സാങ്കേതിക തടസ്സമുണ്ടെന്ന് സ്ഥാനാർത്ഥി ചൂണ്ടിക്കാട്ടി. ഇവിടെ മത്സരിച്ച് ജയിക്കുകയാണെങ്കിൽ, ഈ തടസ്സം മാറ്റുവാൻ വേണ്ടിയുള്ള പ്രമേയമായിരിക്കും തന്റെ ആദ്യത്തെ പ്രമേയം എന്ന് സോന പ്രദേശവാസികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയിലെ ലക്ഷ്യം
വികസനത്തോടൊപ്പം തന്നെ, ആവശ്യമുള്ളവരിലേക്ക് സർക്കാരിന്റെ പദ്ധതികൾ എത്തിക്കുക എന്നതും പ്രധാന ലക്ഷ്യമാണ്. പ്രത്യേകിച്ച്, പട്ടികജാതിക്കാരായ കുട്ടികൾക്ക് വിദേശ വിദ്യാഭ്യാസം നേടാനുള്ള പദ്ധതി ജില്ലാ പഞ്ചായത്തിൽ തിരിച്ചു കൊണ്ടുവരിക എന്നതാണ് സ്ഥാനാർത്ഥിയുടെ പ്രധാന ഉദ്ദേശങ്ങളിലൊന്ന്. താൻ ജനപ്രതിനിധിയായിരുന്ന കാലയളവിൽ, 30 ലക്ഷം മുതൽ 40 ലക്ഷം രൂപയോളം മുടക്കി പത്തിൽ താഴെ പട്ടികജാതിക്കാരായ വിദ്യാർത്ഥികളെ വിദേശത്ത് പഠിക്കാനായി അയക്കുവാൻ സാധിച്ചിരുന്നു. എന്നാൽ ഇന്ന് എറണാകുളം ജില്ലാ പഞ്ചായത്തിൽ ആ പദ്ധതിയില്ല. സാധാരണക്കാരായ കുട്ടികൾക്ക് വിദേശ വിദ്യാഭ്യാസം നിഷിദ്ധമായിരിക്കുന്ന ഈ കാലഘട്ടത്തിൽ, അവരെ വിദ്യാഭ്യാസത്തിന്റെ ഉന്നതങ്ങളിലേക്ക് എത്തിക്കുവാനായി ആ പദ്ധതി തിരിച്ചു കൊണ്ടുവരുമെന്ന് സ്ഥാനാർത്ഥി ഉറപ്പ് നൽകി കഴിഞ്ഞു.

ജനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ കഴിവുള്ള ഒരു ജനപ്രതിനിധി എന്ന നിലയിൽ സോന ഒ എസ് വിജയിക്കേണ്ടത് ഉദയംപേരൂർ ഡിവിഷന്റെ ആവശ്യമായി മാറിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here