ഉദയംപേരൂരില്‍ വിജയം ഉറപ്പിച്ച് സോന ഒ എസ്; പ്രചരണം ശക്തം

0
22

കൊച്ചി: ഉദയംപേരൂരിലും കുമ്പളത്തുമായി ശക്തമായ പ്രചരണ പരിപാടികളുടെ തിരക്കിലാണ് അവസാന ലാപ്പില്‍ സോനയും കൂട്ടരും. വാഹന പ്രചരണ യാത്രയാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒപ്പം വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്നതിലും സ്ഥാനാര്‍ത്ഥി ശ്രദ്ധ നല്‍കുന്നുണ്ട്.

2015ല്‍ എറണാകുളം ജില്ലാ പഞ്ചായത്തിലെ വല്ലാര്‍പാടം ഡിവിഷനില്‍ നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സോന വിജയിച്ചിരുന്നു. കോവിഡും, പ്രളയവും നമ്മെ ഉലച്ച നാളുകളില്‍ കടുങ്ങല്ലൂര്‍, മുളവുകാട്, ഏളങ്കുന്നപ്പുഴ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന വല്ലാര്‍പാടം ഡിവിഷനില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സോന കാഴ്ചവെച്ചത്.

തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന കുമ്പളം, ഉദയംപേരൂര്‍, ചോറ്റാനിക്കര എന്നി മൂന്ന് പഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് എറണാകുളം ജില്ലാ പഞ്ചായത്ത് ഉദയംപേരൂര്‍ ഡിവിഷന്‍. ഉദയംപേരൂരില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ ശക്തയായ സ്ഥാനാര്‍ത്ഥി സോന ഒ എസ് ആണ് കളത്തിലിറങ്ങിയിരിക്കുന്നത്. മുന്‍ ജില്ലാ പഞ്ചായത്തംഗമായ സന്ദര്‍ഭങ്ങളില്‍ തനിക്ക് പൂര്‍ത്തിയാക്കാനായ പദ്ധതികളുടെ ആത്മവിശ്വാസത്തില്‍ വിജയ പ്രതീക്ഷ ഉറപ്പിക്കുകയാണ് സോന.

LEAVE A REPLY

Please enter your comment!
Please enter your name here