ജില്ലാ പഞ്ചായത്ത്: യു.ഡി.എഫ് പഞ്ചായത്ത് കൺവെൻഷനുകൾ നടന്നു

0
19

തൃപ്പൂണിത്തുറ: ജില്ലാ പഞ്ചായത്ത് ഉദയംപേരൂർ ഡിവിഷൻ യു.ഡി എഫ് സ്ഥാനാർത്ഥി സോന ജയരാജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഡിവിഷൻ ഉൾക്കൊള്ളുന്ന വിവിധ പഞ്ചായത്ത് കമ്മിറ്റികളുടെ കൺവെൻഷൻ നടന്നു. കുമ്പളം, ചോറ്റാനിക്കര, ഉദയംപേരൂർ പഞ്ചായത്തുകളുൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഉദയംപേരൂർ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും മുൻ ജില്ലാ പഞ്ചായത്തംഗവുമാണ് സോന.

കുമ്പളം പഞ്ചായത്ത് കൺവെൻഷനിൽ മുൻ മന്ത്രിയും എം.എൽ.എയുമായ കെ. ബാബു പഞ്ചായത്തിലെ വിവിധ യു.ഡി.എഫ് സ്ഥാനാർത്ഥികൾ, നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. യു.ഡി.എഫ് ചോറ്റാനിക്കര മണ്ഡലം കൺവെൻഷൻ കെ.പി.സി.സി വൈസ് പ്രസിഡൻ്റ് ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളും നേതാക്കളും പങ്കെടുത്തു. ഉദയംപേരൂർ പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ ഇന്ന് നടക്കും.

കഴിഞ്ഞ ദിവസങ്ങളിൽ ചോറ്റാനിക്കര, ഉദയംപേരൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാനാർത്ഥി
സോന ജയരാജ് ജനങ്ങളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു കൊണ്ടുള്ള പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കിയിരുന്നു. ജില്ലയിൽ യു.ഡി.എഫിന് വിജയപ്രതീക്ഷയുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഒന്നാണ് സോന മത്സരിക്കുന്ന ഉദയംപേരൂർ ഡിവിഷൻ.

LEAVE A REPLY

Please enter your comment!
Please enter your name here