ജില്ലാ പഞ്ചായത്ത് ഉദയംപേരൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സോന ഒ എസിന്റെ വാഹന പര്യടന യാത്രയ്ക്ക് തുടക്കം

0
19

ഉദയംപേരൂര്‍: 2015ല്‍ എറണാകുളം ജില്ലാ പഞ്ചായത്തിലെ വല്ലാര്‍പാടം ഡിവിഷനില്‍ നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജനങ്ങള്‍ക്ക് മുന്നിലെത്തിയതാണ് സോന. അതിന് മുമ്പും വിവിധ പദവികള്‍ വഹിച്ചെങ്കിലും ജില്ല പഞ്ചായത്ത് മെമ്പറെന്ന നിലയില്‍ സോനയ്ക്ക് പൂര്‍ത്തിയാക്കാനായ പദ്ധതികള്‍ ഇന്നും ആളുകളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. 18 കോടിയോളം രൂപ ചെലവഴിച്ച് പൊതുജനത്തിന് അടിയന്തിരമായി ആവശ്യമുള്ള അടിസ്ഥാന വികസന പദ്ധതികള്‍ പൂര്‍ത്തിക്കാനായത് സോനയുടെ അഭിമാന നേട്ടമായിരുന്നു.

ഒരാളെയും വിട്ട് പോകാതെ വോട്ടര്‍മാരുടെ എല്ലാം ക്ഷേമം അന്വേഷിക്കാനും അവരോട് വോട്ട് അഭ്യര്‍ത്ഥിക്കാനുമുള്ള തിരക്കിലായിരുന്നു ഇന്നലെ വരെ സോന. ഇന്ന് സ്ഥാനാര്‍ത്ഥിയുമായുള്ള വാഹന പ്രചരണ യാത്രയാണ് ഉദയംപേരൂര്‍ ഡിവിഷനില്‍ നടക്കുന്നത്. രാവിലെ മുതല്‍ സ്ഥാനാര്‍ത്ഥിയുടെ വാഹന പര്യടന യാത്ര ഉദയംപേരൂരില്‍ നിന്ന് ആരംഭിച്ചു കഴിഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്ത് നല്‍കുമെന്ന ഉറപ്പു നല്‍കിയാണ് വാഹന പ്രചരണ യാത്ര മുന്നോട്ട് പോകുന്നത്.

തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന കുമ്പളം, ഉദയംപേരൂര്‍, ചോറ്റാനിക്കര എന്നി മൂന്ന് പഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് എറണാകുളം ജില്ലാ പഞ്ചായത്ത് ഉദയംപേരൂര്‍ ഡിവിഷന്‍.

LEAVE A REPLY

Please enter your comment!
Please enter your name here